പാര്‍ട്ടി വിജയം പരസ്യം കൊടുത്ത് ആഘോഷിക്കരുത്: നവാസ് ഷെരീഫ്

ഇസ്ലാമബാദ്| WEBDUNIA|
WD
WD
പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ തനിക്കോ പി‌എം‌എല്‍ പാര്‍ട്ടിക്കോ അഭിവാദ്യങ്ങള്‍ പരസ്യരൂപണേ അറിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.

പാര്‍ട്ടി നേതാക്കളോടും സര്‍ക്കാര്‍ പ്രതിനിധികളോടുമാണ് പ്രധാ‍നമായും ഷെരീഫ് പരസ്യ വിലക്കിനെക്കുറിച്ച് സൂചിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തികം ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വിനിയോഗിച്ച് കളയുന്നത് ശരിയല്ല അതിനാല്‍ കഴിവതും പാര്‍ട്ടി നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും പരസ്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് ഷെരീഫ് പറഞ്ഞത്.

രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും പ്രയ‌ത്നിക്കണമെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്നും ഷെരീഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :