പാരിസിനെ തകർക്കാൻ ഗൂഢാലോചന നടന്നത് ബെൽജിയത്തിൽ

Belgium, Attack, Car, Paris, IS, അമേരിക്ക, ഐ എസ്, സിറിയ, പാരിസ്, ആക്രമണം
ബ്രസല്‍സ്| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (11:51 IST)
പാരിസിൽ ഐ എസ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ ഗൂഢാലോചന നടന്നത് ബെൽജിയത്തിലെന്ന് സൂചന. ചാവേറാക്രമണം നടത്താനുപയോഗിച്ച കാറഉകൾ ബ്രസൽസിൽ നിന്ന് വടകയ്ക്കെടുത്തതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേറുകളെ റിക്രൂട്ട് ചെയ്തതും അവർക്ക് പരിശീലനം നൽകിയതും ബ്രസൽസിലാണെന്നും കണ്ടെത്തിക്കഴിഞ്ഞു. കൊല്ലപ്പെട്ട ഏഴുചാവേറുകളിൽ രണ്ടുപേർ ബെൽജിയത്തിൽ താമസിക്കുന്നവരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം ഒരാൾ ബെൽജിയത്തിലേക്ക് രക്ഷപ്പെട്ടതായും അറിയുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഐ എസിൽ ചേരുന്നത് ബെൽജിയത്തിൽ നിന്നാണ്. ഇപ്പോൾ പാരിസിൽ ആക്രമണം നടത്തിയ ചാവേറുകൾക്ക് ബ്രസൽസിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ്. ഐ എസിനെതിരെ യുദ്ധം ചെയ്യുന്നവർക്ക് എല്ലാ പിന്തുണയും അമേരിക്ക പ്രഖ്യാപിച്കു. പാരിസ് ആവർത്തിക്കാതിരിക്കാനും ഐ എസിനെ ഇല്ലാതാക്കാനും ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു.

പാരിസിൽ ഉണ്ടായത് പരിഷ്‌കൃത ലോകത്തിനെതിരായ ആക്രമണമാണെന്ന് ഒബാമ പറഞ്ഞു. ഇതിനുത്തരവാദികളായവരെ അമർച്ച ചെയ്യാനായി അമേരിക്കയുടെ എല്ലാവിധ പിന്തുണയും ഒബാമ പ്രഖ്യാപിച്ചു. തുർക്കിയിൽ തുടരുന്ന ജി20 ഉച്ചകോടിയിൽ ഐ എസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഐ എസിനെതിരായ സൈനിക നീക്കത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് റഷ്യയോട് യൂറോപ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേസമയം,സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളിൽ ഫ്രഞ്ച് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. റാഖ്‌ക കേന്ദ്രമാക്കി നടത്തിയ വ്യോമാക്രമണത്തിൽ വലിയ നശനഷ്ടവും ആളപായവും ഉണ്ടായതായാണ് സൂചന.

ഐ എസ് നടത്തിയ ആക്രമണത്തിൽ ഫ്രാൻസ് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിറിയയിൽ ഐ എസ് ശക്തികേന്ദ്രങ്ങളിൽ ഫ്രഞ്ച് വിമാനങ്ങൾ ആക്രമണം നടത്തിയിരിക്കുന്നത്.

129 പേരാണ് പാരീസിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വളരെ ആസൂത്രിതമായാണ് ഐ എസ് ഭീകരർ ഫ്രൻസിൽ ആക്രമണം അഴിച്കുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. ജിഹാദി ജോണിന്റെ കൊലപാതകത്തെ തുടന്ന് പെട്ടെന്നുണ്ടായ പ്രകോപനമല്ല ഈ ആക്രമണത്തിനു പിന്നിൽ എന്നാണ് വിലയിരുത്തൽ. ഏറെ നാൾ സമയമെടുത്ത് ആസൂത്രണം ചെയ്ത അക്രമണ പദ്ധതിയാണ് പരീസിൽ നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :