യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ മുതിര്‍ന്ന അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍:| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (17:40 IST)
വടക്കുകിഴക്കന്‍ സിറിയയില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ ഖോറാസാന്‍ വിഭാഗത്തിന്റെ നേതാവ് സനാഫി അല്‍ സെരാണ് കൊല്ലപ്പെട്ടത്. പെന്റഗണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഖോറാസാന്‍ നേതാവാണ് സനാഫി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :