പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പരിശീലനപ്പറക്കലിനിടെയാണ് അപകടം ഉണ്ടായത്. മുഷാക് എന്ന ജെറ്റ് വിമാനമാണ് തകര്‍ന്നതെന്ന് പാകിസ്ഥാന്‍ ആര്‍മി വ്യക്തമാക്കി.
റഹ്‌വാലി കാന്റ് ഗുജരന്‍വാലയില്‍ സ്ഥിരം പരിശീലനപ്പറക്കലിനിടെയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് മുഷാക് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. മാത്രമല്ല പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും പാക്കിസ്ഥാന്‍ ഈ വിമാനങ്ങള്‍ വില്‍ക്കാറുണ്ട്
സംഭവത്തില്‍ ആര്‍മി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച പൈലറ്റുമാരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.