ട്വന്റി-20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങും
ബംഗ്ലാദേശ്|
WEBDUNIA|
PRO
PRO
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ പോരാട്ടം. രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ച പാകിസ്ഥാന് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ്. എന്നാല്‍ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശിന് ഇനി സെമി പ്രവേശനം വിദൂരമാണ്.
നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഒരു അട്ടിമറി ജയം ലക്‌ഷ്യമിട്ടാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. അതേസമയം മൂന്ന് മത്സരങ്ങളില്‍ ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ സെമി ഉറപ്പാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയാകട്ടെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുന്നതിന്റെ വക്കിലാണ്.