പെഷാവര്‍|
rahul balan|
Last Modified ശനി, 23 ഏപ്രില്‍ 2016 (13:17 IST)
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ സിക്ക് നേതാവായ സര്‍ദാര്‍ സോരണ്‍ സിങിനെ താലിബാന്‍ കൊലപ്പെടുത്തി. തെഹ്‌റിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവാണ് സര്‍ദാര്‍ സോരണ്‍ സിങ്. ബൈക്കിലെത്തിയ സംഘം സോരണ്‍ സിങിനു നേരെ വെടിയുതിര്‍ത്തുകയായിരുന്നു.
ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അദ്ദേഹം മരിച്ചു. പെഷാവറില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ബൂണര്‍ ജില്ലയിലാണ് സംഭവം. പാകിസ്ഥാനിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു സിങ്. ഇതിനുപുറമെ ടി വി അവതാരകനും ഡോക്ടറും കൂടിയാണ്. ഒന്‍പത് വര്‍ഷമായി ജമാത്തെ ഇ ഇസ്ലാമിയുടെ അംഗമായിരുന്ന അദ്ദേഹം 2011 ലാണ് തെഹ്‌റിക് ഇ ഇന്‍സാഫില്‍ അംഗമായത്. പാകിസ്ഥാനിലെ സിഖ് ഗുരുദ്വാര പ്രബന്ധക്, തെഹ്‌സില്‍ കൗണ്‍സില്‍, ഇവാക്വീ ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡ് എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി താലിബാന്‍ വക്താവ് മുഹമ്മദ് ഖുറുസാനി പ്രസ്താവനയിറക്കി.