പാകിസ്ഥാനില്‍ ആക്രമണം നടത്താന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നു

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തുന്ന രേഖകള്‍ അമേരിക്കയ്ക്ക് ലഭിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള ഡോണ്‍ പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ലാദനെ കൊലപ്പെടുത്തിയ ശേഷം അബോട്ടാബാദിലെ ഒളിത്താവളത്തില്‍ നിന്നാണ് ഈ രേഖകള്‍ കണ്ടെടുത്തത്. ലാദനും സവാഹിരി ഉള്‍പ്പെടെയുള്ള അല്‍-ക്വയ്ദയുടെ മുതിര്‍ന്ന നേതാക്കളും ചേര്‍ന്നാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. പാകിസ്ഥാനെ അല്‍ ഖ്വയിദ ഭീകരര്‍ ആക്രമിക്കുമെന്ന് സി ഐ എയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് പാകിസ്ഥാന്റെ പ്രതികരണം വന്നിട്ടില്ല. ലാദനെ കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം തികയാന്‍ ഇനി ഒരാഴ്ച മാത്രമാണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :