പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിക്കടുത്തുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍| WEBDUNIA|
PTI
PTI
പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നാല്‍‌പത്തിയഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ പെഷവാറിലെ ഖൈബര്‍ പഖ്തുന്‍ഖാവയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപമായിരുന്നു സ്ഫോടനം.

ഞായറാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് കൊഹാതി ഗേറ്റ് ജില്ലയിലെ പള്ളിയില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്ന വിശ്വാസികളാണ് മരിച്ചവരിലേറെയും. സ്ഫോടനത്തില്‍ മരിച്ചവരില്‍ നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.

പള്ളിയുടെ സമീപത്ത് താമസിക്കുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് പേഷവാര്‍ പോലീസ് കമ്മീഷ്ണര്‍ സഹീബ്‌സാദാ അനീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :