ലണ്ടന്‍|
WEBDUNIA|
Last Modified വ്യാഴം, 17 ഏപ്രില്‍ 2014 (12:43 IST)
PRO
ബ്രിട്ടനില്‍ പന്ത്രണ്ടുകാരി അമ്മയായി. പതിമൂന്നുകാരനായ കാമുകനാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത്. ഇതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായിരിക്കുകയാണ് പെണ്‍കുട്ടി.
തങ്ങള്‍ക്ക് പിറന്ന കുഞ്ഞിനെ നന്നായി വളര്‍ത്തുമെന്നാണ് ഇരുവരും പറയുന്നത്. ഇരുവരും അടുപ്പമുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളമാകുമെന്ന് അറിയില്ലായിരുന്നു എന്നാണ് പെള്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്.
ഒരുമാസം മുമ്പുവരെ പെണ്‍കുട്ടി സ്കൂളില്‍ പോയിരുന്നു. മറ്റുകുട്ടികളുടെ രക്ഷിതാക്കളും പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന കാര്യം അറിഞ്ഞിരുന്നില്ല. നോര്‍ത്ത് ലണ്ടനിലെ താമസക്കാരിയാണ് പെണ്‍കുട്ടിക്ക് ഗര്‍ഭിണിയാകുമ്പോള്‍ പതിനൊന്നും കാമുകന് പന്ത്രണ്ടും വയസായിരുന്നു.
ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസെടുക്കാനാവാതെ പൊലീസ് വട്ടംചുറ്റുകയാണ്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
എഡിന്‍ബര്‍ഗിലെ ട്രൈസാ മിഡില്‍ടണ്‍ ആയിരുന്നു ഇതുവരെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ.