ഭര്‍തൃമാതാവിനെ തിളച്ചവെള്ളം ഒഴിച്ച് കൊലപ്പെടുത്തിയ യുവതിക്ക് 40 വര്‍ഷത്തെ കഠിന തടവ്. ബ്രിട്ടനിലെ കൊളാറാഡോ പ്രദേശത്താണ് ക്രൂരമായ കൊലപാതകം നടന്നത്.
എലിസബത്ത് റൈനിയാണ്(20) ഭര്‍തൃമാതാവായ ദിബ്രോ റൈനിയെ(59) കൊലപ്പെടുത്തിയത്. 2013നാണ് കൊലപാതകം നടന്നത്. എലിസബത്ത് ഭര്‍ത്താവ് ജേസണ്‍ റൈനിക്കൊപ്പം ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിനെ നോക്കാന്‍ എത്തിയതായിരുന്നു ദിബ്രോ.
ജേസണും എലിസബത്തും തമ്മില്‍ അത്ര നല്ല ജീവിതമല്ല നയിച്ചിരുന്നത്. മാതാവ് ദിബ്രോയും മരുമകളായ എലിസബത്തിനെ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു നാള്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം മൂര്‍ച്ചിക്കുകയായിരുന്നു.
എലിസബത്ത് അടുക്കളയില്‍ ഉണ്ടായിരുന്ന തിളച്ച വെള്ളം ദിബ്രോയ്ക്ക് നേരെ ഒഴിക്കുകയായിരുന്നു. നിലത്ത് വീണ ദിബ്രോയെ കറിക്കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ബ്ലീച്ചിംഗ് പൌഡര്‍ ദിബ്രോയുടെ വായിലും മൂക്കിലും നിറയ്ക്കുകയും ചെയ്തു.
അതിക്രൂരമായി ദിബ്രോയെ കൊലപ്പെടുത്തിയ ശേഷം എലിസബത്ത് മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു. എന്നാല്‍ സമീപവാസികള്‍ ഫ്ലാറ്റില്‍ നിന്നുമുള്ള അലര്‍ച്ച കേട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.