പതിനാറുകാരന്‍ കളിത്തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിച്ചു

ബെര്‍ലിന്‍| WEBDUNIA|
PRO
കളിത്തോക്ക് ചൂണ്ടി പതിനാറുകാരന്‍ ബാങ്ക് കൊള്ളയടിച്ചു. ജര്‍മ്മനിയിലെ ബാവറിയന്‍ നഗരത്തിലെ ബാങ്കാണ് കൌമാരക്കാരന്‍ കൊള്ളയടിച്ചത്.

കളിത്തോക്കുമായെത്തിയ പതിനാറുകാരന്‍ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. തുടര്‍ന്ന് സൈക്കിളില്‍ ഓസ്ട്രിയയിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ സംഭവം കണ്ട മറ്റൊരാള്‍ കാറില്‍ പിന്തുടര്‍ന്നു.

ജര്‍മ്മന്‍ അതിര്‍ത്തി കടന്ന് ഓസ്ട്രിയയിലേക്ക് കടക്കും മുമ്പ് പതിനാറുകാരന്‍ പൊലീസ് പിടിയിലാവുകയും ചെയ്തു. കൌമാരക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പണം പൊലീസ് ഇയാളുടെ കൈയില്‍ നിന്നും കണ്ടെടുത്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :