എഴുത്തുകുത്ത് ഉള്ള നോട്ടുകള്‍ നിരസിക്കില്ലെന്ന് റിസര്‍വ് ബാങ്ക്

മുംബൈ| WEBDUNIA|
PRO
PRO
എഴുത്തുകുത്ത് ഉള്ള കറന്‍സി നോട്ടുകള്‍ നാളെ മുതല്‍ നിരസിക്കുമെന്നുള്ള അഭ്യൂഹം റിസര്‍വ് ബാങ്ക് നിഷേധിച്ചു. അത്തരം ഒരു നിര്‍ദ്ദേശവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ബാങ്ക് വ്യക്തമാക്കി. നോട്ടുകളുടെ മേല്‍ ഒന്നും എഴുതരുതെന്ന് മറ്റ് ബാങ്കുകള്‍ക്കും ജീവനക്കാര്‍ക്കും തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

മിക്കപ്പോഴും ബാങ്ക് ജീവനക്കാര്‍ തന്നെയാണ് കറന്‍സി നോട്ടുകളില്‍ എഴുതുന്നത്. തങ്ങളുടെ ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്ന് ബാങ്ക് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :