ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍; ഫെഡറല്‍ ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്|
WEBDUNIA|
PRO
ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ആര്. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഡബിള്‍ റിവാര്‍ഡ് പോയന്റുകള്‍ , ബാങ്കിന്റെ പിഒഎസ് മെഷീനുകള്‍ ട്രിപ്പിള്‍ റിവാര്‍ഡ് പോയന്റുകള്‍ എന്നിവ ലഭിക്കും. കുടുതല്‍ തുക ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്ന രണ്ടു പേര്‍ക്ക് ഓരോദിവസവും 5000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ സമ്മാനിക്കും.
ഓരോ ആഴ്ചയിലും കൂടുതല്‍ തുക ചെലവഴിക്കുന്നവര്‍ക്ക് എല്‍ ഇ ഡി ടി വി നല്‍കും. മൂന്നുപേര്‍ക്ക് സാംസങ് ഗാലക്സി ടാബ്ലറ്റുകള് നല്‍കും. ടാറ്റ നാനോ ആണ് കുടുതല്‍ ഷോപ്പിങ് നടത്തുന്നവരെ കാത്തിരിക്കുന്നത്.