ന്യൂസിലാന്‍ഡില്‍ ഭൂചലനം, 65 മരണം

മെല്‍ബണ്‍| WEBDUNIA|
PRO
റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ന്യൂസിലാന്‍ഡില്‍ 65 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 300 ഓളം ആളുകള്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്.
സെപ്തബറിലുണ്ടായ ഭൂചലത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെയാണ് വീണ്ടും ദുരന്തം ഉണ്ടായിരിക്കുന്നത്. രാജ്യത്തരണ്ടാമത്തവന്‍ നഗരമാക്രൈസ്‌റ്റചര്‍ച്ചിലാണഭൂചലനനാശവിതച്ചത്. കെട്ടിടങ്ങള്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്‌. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്.

നിരവധി വീടുകളും പള്ളികളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന്‌ ക്രൈസ്റ്റ്ചര്‍ച്ച്‌ വിമാനത്താവളം അടച്ചു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന്‌ 10 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കഴിഞ്ഞ സെപ്റ്റംബറില്‍ റിക്ടര്‍സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലാന്‍ഡിനെ നടുക്കിയിരുന്നു. പസഫിക് മേഖലയിലെ ഭൂകമ്പത്തിനും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്കും ഏറെ സാധ്യതയുള്ള പ്രദേശത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.

14,000 ഭൂകമ്പങ്ങള്‍ വരെ ഒരു വര്‍ഷം ഈ രാജ്യത്ത് ഉണ്ടാവുന്നുണ്ട്. എന്നാല്‍, ഇവയില്‍ നൂറ്റിയമ്പതോളം മാത്രമേ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബാധിച്ചിരുന്നുള്ളൂ.

( ടിവി ചിത്രം )



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :