നൈജീരിയയില്‍ ഇസ്‌ലാമിക നേതാവ് കൊല്ലപ്പെട്ടു

മൈഡുഗുരി| WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (14:54 IST)
വടക്കന്‍ നൈജീരിയയില്‍ ഇസ്‌ലാമിക നേതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ബോകോ ഹറാം നേതാവ് മുഹമ്മദ് യൂസഫ് ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നൈജീരിയയില്‍ 180 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനുത്തരവാദി ബോകോയാണെന്നാരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

മൈഡുഗുരിയിലെ സൈനിക ബാരക്കിലായിരുന്നു മുഹമ്മദ് യൂസഫിനെ കസ്റ്റഡിയില്‍ വെച്ചത്. യൂസഫിന് യാതൊരുതരത്തിലുള്ള പരുക്കുമേറ്റിരുന്നതായി റിപ്പോര്‍ട്ടില്ലായിരുന്നു. കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തെ ജില്ലയിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റി.

കഴിഞ്ഞ ഒരാഴ്ചയായി സൈന്യം തീവ്രവാദികളും തമ്മില്‍ നൈജീരിയയില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. രാജ്യത്ത് ഇസ്ലാമിക നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് തീവ്രവാദികള്‍ കലാപം നടത്തുന്നത്. നൈജീരിയന്‍ താലിബാന്‍ എന്നറിയപ്പെടുന്ന സംഘടനയാണ് ബോകോ ഹറാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :