വാഗമണ്ണില്‍ സിമിയുടെ ക്യാമ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ സിമി നേതാക്കളെ റിമാന്‍ഡ് ചെയ്തു. സിമി നേതാവും മലയാളിയുമായ ഷിബിലി, കര്‍ണാടക സ്വദേശി ഹാഫിസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോടതി ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. കഴിഞ്ഞ ദിവസമാണ് ഇവരെ മധ്യപ്രദേശ് പൊലീസ് കേരള പൊലീസിനു കൈമാറിയത്. ഇവരെ വാഗമണ്ണില്‍ ക്യാമ്പ് നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.