നേപ്പാളില്‍ നിന്ന് 1,935 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (10:44 IST)
ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ നിന്ന് 1,935 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. 12 വ്യോമസേന വിമാനങ്ങളാണ് രക്ഷാപ്രവര്‍ത്തനവുമായി സജീവമായിരിക്കുന്നത്.

കഴിഞ്ഞ 80 വര്‍ഷത്തിനിടെ ഉണ്ടായ ഭൂകമ്പത്തില്‍ ഏറ്റവും ഭീകരതയേറിയ ഭൂകമ്പമാണ് നേപ്പാളില്‍
ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഭൂകമ്പത്തില്‍ നേപ്പാളില്‍ മരണസംഖ്യ 3000 കവിഞ്ഞു.

അതേസമയം, ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന്
തടസമാകുന്നുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. നേപ്പാളില്‍ 66 ലക്ഷം പേരെ ഭൂകമ്പം ബാധിച്ചെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ കണക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :