നേപ്പാള്‍ ഭൂകമ്പം: മരണം 3, 218

കാഠ്‌മണ്ഡു| JOYS JOY| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2015 (10:17 IST)
ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ മരണസംഖ്യ
3, 218 ആയി. നേപ്പാള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. അതേസമയം, മരണസംഖ്യ 5000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 71 ആയി.

ഇതിനിടെ കാഠ്‌മണ്ഡുവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എന്നാല്‍, കനത്ത മഴ പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. നേപ്പാളില്‍ മാത്രം 66 ലക്ഷം പേരെ ഭൂകമ്പം ബാധിച്ചതായി ഐക്യരാഷ്‌ട്രസഭ അറിയിച്ചു.

ഇതിനിടെ, നേപ്പാളില്‍ നിന്നും 80 മലയാളികള്‍ തിരിച്ചെത്തി. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ തുടര്‍ച്ച
ഞായറാഴ്ചയും ഉണ്ടായി. ഉച്ചക്ക് 12.40 ഓടെയാണ് നേപ്പാളില്‍ തുടര്‍ചലനം അനുഭവപ്പെട്ടത്. തുടര്‍ചലനം റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തി.

ചലനം ഒരു മിനിട്ടോളം നീണ്ടു. ഇന്നലെ ഉണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായിരുന്നു പുതിയ പ്രഭവ കേന്ദ്രം. ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുക്കിയ ഭൂചലനത്തിനു ശേഷം 25 തുടര്‍ചലനങ്ങള്‍ ആണ് ഇതുവരെ ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :