ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ ലോകകപ്പില്‍ ആരാധക മനസ്സ് കീഴടക്കിയും പലപ്പോഴും കളിക്കാര്‍ക്ക് പോലും തലവേദനയ്ക്കു കാരണമായ വുവുസേലയുടെ കര്‍ണകഠോര ശബ്ദത്തിന് വിട.
ബ്രസീലില്‍ നടക്കാനായി ഒരുങ്ങുന്ന ലോകകപ്പില്‍ താരമാകാന്‍ പോകുന്നത് കസിറോള എന്ന വാദ്യോപകരണം.മഞ്ഞ, പച്ച നിറങ്ങളിലായിരിക്കും കസിറോള ആരാധകരിലെത്തുക.
പ്രമുഖ സംഗീതജ്ഞനായ കാര്‍ലിനോസ് ബ്രൗണും ബ്രസീലിയന്‍ കായിക മന്ത്രാലയവും സംയുക്തമായാണ് ഈ വാദ്യോപകരണം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് കഴിഞ്ഞദിവസം കസിറോളയെ ഔപചാരികമായി ലോകത്തിന് പരിചയപ്പെടുത്തി.അടുത്ത മാസം ജൂണില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കസിറോള ആരാധകരിലെത്തിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.