ആയിരക്കണക്കിന് തൊഴിലാളികളാണ് ധാക്കയിലെ തെരുവുകളില്‍ പ്രക്ഷോഭത്തിനിറങ്ങിയത്. ദേശീയപാത ഉപരോധിച്ച തൊഴിലാളികളെ പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രക്ഷോഭകാരികള്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും റബര്‍ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവെപ്പിലുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്.
സംഭവത്തെത്തുടര്‍ന്ന് ഇരുനൂറോളം ഫാക്ടറികള്‍ പൂട്ടി. ലോകത്ത് വസ്ത്രനിര്‍മാണരംഗത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്.