ലണ്ടന്‍|
WEBDUNIA|
Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2010 (17:37 IST)
ഒരു യുവതിയെ ലൈംഗിക അടിമയാക്കി ഏഴ് വര്‍ഷക്കാലം പീഡിപ്പിച്ചതിന് യുഎസ് ദമ്പതികള്‍ക്കെതിരെ കേസ്. യുഎസിലെ മിസ്സൌറിയിലാണ് സംഭവം.
ജില്ലയില്‍ ഇത്രയും കാലത്തിനിടയില്‍ വിചാരണ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകമായ കേസ് ആണ് ഇതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബെത്ത് ഫിലിപ്സ് പറഞ്ഞു. എഡ് ബാഗെലി എന്ന 43 കാരനും ഭാര്യ മേരിലിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
അടിമയായി കഴിഞ്ഞിരുന്ന യുവതിയെ 16 വയസ്സിലാണ് എഡ് ബാഗെലി തന്റെ ‘ട്രെയ്‌ലര്‍’ വീട്ടിലെത്തിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. മാനസിക വളര്‍ച്ചയില്ലാത്ത ഇവരെ ദമ്പതികള്‍ കൂടിനുള്ളില്‍ അടച്ച് വെദ്യുത ഷോക്ക് നല്‍കുമായിരുന്നു. 2009 ല്‍ പീഡനത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥ പുറം ലോകം അറിഞ്ഞത്. ആസമയത്ത് യുവതിക്ക് 23 വയസ്സ് ആയിരുന്നു.
തന്റെ മകനുമായി ഡേറ്റ് ചെയ്തിരുന്നതിനാല്‍ തങ്ങള്‍ക്ക് യുവതിയെ നേരത്തെ അറിയാമായിരുന്നു എന്നാണ് മേരിലിന്‍ പറയുന്നത്. യുവതിയും മകനുമായുള്ള ബന്ധം അവസാനിച്ചെങ്കിലും യുവതിയും വളര്‍ത്തച്ഛനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അവര്‍ തങ്ങളോടൊപ്പം താമസം തുടങ്ങുകയായിരുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
യുവതി തങ്ങളുടെ വീട്ടില്‍ എത്തുമ്പോള്‍ 17 വയസ്സ് ഉണ്ടായിരുന്നു എന്നും അവളും തന്റെ ഭര്‍ത്താവുമായി ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ല എന്നും മേരിലിന്‍ പറയുന്നു. എന്നാല്‍, എഡ് യുവതിയെ ഓണ്‍ലൈനിലൂടെയും അല്ലാതെയും മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചിരുന്നു എന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു എന്നും ആരോപണമുണ്ട്. കമ്പ്യൂട്ടറുകളും സിഡികളും എന്തിനേറെ മാംസവും സിഗരറ്റും പോലും പ്രതിഫലമായി വാങ്ങി എഡ് യുവതിയെ മറ്റുള്ളവര്‍ക്ക് പീഡനത്തിനായി വിട്ടു നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലൈംഗിക കുറ്റങ്ങളും ഭീഷണിപ്പെടുത്തലും തട്ടിപ്പും അടക്കം 11 കുറ്റങ്ങളാണ് എഡ് ബാഗലിക്കെതിരെ ആരോപിച്ചിരിക്കുന്നത്.