ക്ഷേത്രദര്‍ശനത്തിന്റെ മറവില്‍ വിധവയെ മനുഷ്യക്കടത്തു സംഘത്തിന് വിറ്റു. മധ്യപ്രദേശില്‍ ആണ് വിധവയെ 60,000 രൂപയ്ക്ക് വില്പന നടത്തിയത്. മധ്യപ്രദേശ് കേശവ കോളനി സ്വദേശി സീമ പരിഹറിനെയാണ് രാജസ്ഥാന്‍ സ്വദേശിക്ക് വിറ്റത്.
രാജസ്ഥാനിലെ കൈല ദേവി ക്ഷേത്രം സന്ദര്‍ക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് പരിചയക്കാരനായ വിജയ് സിംഗ് റാവത്ത് സീമയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കറൌലി സ്വദേശി കല്ലി മീനയ്ക്ക് സീമയെ വിറ്റു. കദേസ ഗ്രാമത്തിലേക്കാണ് അവരെ കൊണ്ടുപോയത്.
സീമ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവങ്ങള്‍ പുറത്തറിഞ്ഞത്. സീമയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട സഹോദരനെ കദേസ ഗ്രാമവാസികള്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് സീമയെ മോചിപ്പിച്ചത്.