രണ്ടര വയസുകാരനെ മുത്തച്ഛന്‍ ബ്ലേഡുകൊണ്ട് വരഞ്ഞ് പരുക്കേല്‍പ്പിച്ചു

ശാസ്താംകോട്ട| WEBDUNIA|
PRO
PRO
രണ്ടര വയസുകാരനെ മുത്തച്ഛന്‍ ബ്ലേഡുകൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിലെ തേവലക്കര അരിനല്ലൂര്‍ തൈവിളതെക്കേതില്‍ കൃഷ്ണന്‍കുട്ടിയാണ് ചെറുമകന്‍ അതുലിനെ ക്രൂരമായി മുറിവേല്‍പ്പിച്ചത്. അതുലിനെ ശാസ്താംകോട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ദേഹത്ത് നാല്‍പ്പതോളം മുറിവുകളുണ്ട്.

സ്ഥിര മദ്യപാനിയായ കൃഷ്ണന്‍ക്കുട്ടിയുമായി മകന്‍ രവീന്ദ്രന്‍ വഴക്കിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് രവീന്ദ്രന്റെ മകന്‍ അതുലിനെ കൃഷ്ണന്‍കുട്ടി മുറിവേല്‍പ്പിച്ചത്. സംഭവം നടന്നതിന് ശേഷം കൃഷ്ണന്‍‌കുട്ടി ഒളിവിലാണ്. ഇയാള്‍ക്കെതിരെ തെക്കും‌ഭാഗം പൊലീസ് കേസെടുത്തു.

ശനിയാഴ്ച വൈകിട്ട്‌ അഞ്ച്‌ മണിയോടെയാണ്‌ സംഭവം. അതുലിനെ കട്ടിലില്‍ കിടത്തിയശേഷം അമ്മ സുലജ വീടിന്‌ പുറത്തേക്കിറങ്ങി. ഈ സമയം വീട്ടിലെത്തിയ കൃഷ്ണന്‍കുട്ടി അതുലിന്റെ ദേഹത്ത്‌ ബ്ലേഡ്‌ ഉപയോഗിച്ച്‌ വരയുകയായിരുന്നു. കുഞ്ഞിന്റെ നെഞ്ചത്തും തുടയിലുമാണ് ബ്ലേഡ് കൊണ്ട്‌ മുറിവേല്‍പ്പിക്കുകയായിരുന്നു.

വെള്ളം കോരുകയായിരുന്ന സുലജ കുഞ്ഞിന്റെ കരച്ചില്‍കേട്ട് ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. ഉടന്‍തന്നെ അയല്‍ക്കാരുടെ സഹായത്തോടെ അതുലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൃഷ്ണന്‍ക്കുട്ടിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :