ഇസ്‌താന്‍ബുള്‍|
JOYS JOY|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (10:10 IST)
തുര്‍ക്കിയില്‍ മാഗസിന്‍ ഓഫിസില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരുക്കേല്ക്കുകയും ചെയ്തു. അഡിമ്‌ലര്‍ മാഗസിന്റെ ഓഫിസിനു മുന്നിലാണ് സ്ഫോടനം ഉണ്ടായത്. ഓഫീസിന്റെ മൂന്നാം നിലയിലെ പുറത്തേക്കുള്ള വാതിലിനു മുന്നിലാണ് ബോംബ് വെച്ചത്. ബുധനാഴ്ച വൈകുന്നേരം ഈ വാതില്‍ തുറന്ന സമയത്താണ് സ്ഫോടനം ഉണ്ടായത്.
അഡിമ്‌ലര്‍ മാഗസിനില്‍ എഴുതുന്ന ഉന്‍സല്‍ സോര്‍ ആണ് സ്ഫോടനത്തില്‍ കൊല്ലപ്പെത്. 45 വയസായിരുന്നു. അതേസമയം, ആക്രമണം സംബന്ധിച്ചോ ആക്രമണത്തിനു പിന്നില്‍ ആരെന്നതു സംബന്ധിച്ചോ സൂചകളൊന്നും ലഭിച്ചിട്ടില്ല. തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റുകളോട് അനുഭാവം പുലര്‍ത്തുന്നവരുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രമണത്തിനിരയായ അഡിമ്‌ലാര്‍ മാസിക.
പെട്ടെന്നുണ്ടായ സ്ഫോടനം ഞെട്ടിക്കുന്നത് ആയിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൊലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.