കല്പറ്റ|
JOYS JOY|
Last Modified വെള്ളി, 20 മാര്‍ച്ച് 2015 (12:34 IST)
പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. കത്തിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 26ന് സ്‌റ്റേഷന്‍ ആക്രമിക്കുമെന്നും അഞ്ച് പൊലീസുകാരെ ആക്രമിക്കുമെന്നുമാണ് കത്തിലുള്ളത്.
പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച കത്ത് ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തി പൊലീസ് സ്‌റ്റേഷന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മാധ്യമശ്രദ്ധ ലഭിക്കുന്നതിനു വേണ്ടി മാവോവാദികള്‍ വയനാട് കളക്‌ടറേറ്റ് ആക്രമിച്ചേക്കുമെന്ന് ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കളക്‌ടറേറ്റില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നടപടിയായിരുന്നു. മാവോവാദികള്‍ വനാതിര്‍ത്തിയിലെ റിസോര്‍ട്ടുകള്‍ ആക്രമിച്ച് സഞ്ചാരികളെ തട്ടിക്കൊണ്ടു പോകാനും ബന്ദികളാക്കാനും ഇടയുണ്ടെന്ന് കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.