താലിബാനെതിരെ തല്‍ക്കാലം നടപടിയില്ല: പാക് സൈന്യം

ഇസ്ലാമാബാദ്| WEBDUNIA| Last Modified വെള്ളി, 22 ജനുവരി 2010 (09:33 IST)
താലിബാനെതിരെയുള്ള നടപടികള്‍ പാകിസ്ഥാന്‍ സൈന്യം ആറ് മാസത്തേക്ക് നിര്‍ത്തിവച്ചു. സൈനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് നടപടികള്‍ നിര്‍ത്തിവച്ചത്. യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സൈനിക വക്താവ് മേജര്‍ ജനറല്‍ അത്താര്‍ അബ്ബാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തീവ്രവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടികള്‍ ശക്തമാക്കണമെന്ന് അമേരിക്കയുടെ ആവശ്യത്തിന് പാക് സൈന്യത്തിന്‍റെ പുതിയ തീരുമാനം. പാകിസ്ഥാനിലെ താലിബാന്‍ താവളങ്ങള്‍ തകര്‍ക്കണമെന്നും അല്ലെങ്കില്‍ അത് അമേരിക്കയ്ക്കും പാകിസ്ഥാനും ഒരുപോലെ ഭീഷണിയാകുമെന്നും റോബര്‍ട്ട് ഗേറ്റ്സ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അത്താര്‍ അബ്ബാസിന്‍റെ പ്രസ്താവന സൂചിപ്പിക്കുന്നത് താലിബാനെതിരെ നടപടിക്ക് പാക് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പകുതിയോടെയാണ് പാക് സൈന്യം താലിബാനെതിരെ നടപടികള്‍ ആരംഭിച്ചത്. സൈനിക നടപടിയെ തുടര്‍ന്ന് നിരവധി തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. നിരവധി പേര്‍ മര്‍ സുരക്ഷിതമായ മേഖലകളിലേക്ക് പലായനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ താലിബാന്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ അറുനൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :