കൊച്ചി കപ്പല്‍ശാലയും ഓഹരിവിപണിയിലേക്ക്

കൊച്ചി | WEBDUNIA|
PRO
PRO
കൊച്ചി കപ്പല്‍ശാലയും മൂലധന വിപണിയിലേക്ക്‌. 2.2 കോടി ഓഹരികളിലൂടെ 400 കോടിയിലേറെ രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യം.

കൊച്ചി കപ്പല്‍ശാലയ്ക്ക്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മെച്ചപ്പെട്ട്‌ പ്രകടനത്തിലൂടെ 1554 കോടി രൂപ വിറ്റുവരവും 185 കോടി രൂപ അറ്റാദായവും നേടി. 2011 -2012 ല്‍ ഇതു യഥാക്രമം 1405 കോടി രൂപയും 172 കോടി രൂപയുമായിരുന്നു. ആഗോള മാന്ദ്യത്തെ തുടര്‍ന്ന്‌ ഷിപ്പിങ്‌ മേഖല വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നേട്ടം.

പ്രതിരോധത്തിനും വാണിജ്യാവശ്യത്തിനുമുള്ള കപ്പലുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും കമ്പനി നിര്‍വഹിക്കുന്നുണ്ട്‌. 25 കപ്പലുകളുടെ നിര്‍മാണത്തിന്‌ നിലവില്‍ ഒാ‍ര്‍ഡറുള്ള കപ്പല്‍ശാല, നാവികസേനയ്ക്കു വേണ്ടി വിമാന വാഹിനിയും നിര്‍മിക്കുന്നുണ്ട്.

വില്ലിങ്ങ്ഡന്‍ ഐലന്‍ഡില്‍ തുറമുഖ ട്രസ്റ്റിന്റെ 20 ഏക്കര്‍ പാട്ടത്തിനെടുത്ത്‌, കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന്‌ രാജ്യാന്തര നിലവാരത്തിലുള്ള കേന്ദ്രം സ്ഥാപിക്കുന്നുണ്ട്‌. ആദ്യത്തെ കപ്പല്‍ എത്തിക്കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനകം, പുതിയൊരു ഷിപ്പ്‌ ലിഫ്റ്റ്‌ സംവിധാനം ഇവിടെ ഒരുക്കും.

മൊത്തം 1500 കോടി മുതല്‍ 2000 കോടി രൂപ വരെയാണ്‌ മുതല്‍മുടക്ക്‌ പ്രതീക്ഷിക്കുന്നത്‌. ഓ‍ഹരി വഴിയും കടമായും ഇതിനു പണം സമാഹരിക്കുവാനാണ്‌ പദ്ധതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :