താന്‍ തിരിച്ചുവന്നാല്‍ ഈജിപ്തിലെ പ്രതിസന്ധി തീരുമെന്ന് മുര്‍സി

കെയ്‌റോ| WEBDUNIA| Last Modified വ്യാഴം, 14 നവം‌ബര്‍ 2013 (08:44 IST)
PRO
തന്റെ തിരിച്ചുവരവ് വൈകുന്നതാണ് ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി. മുര്‍സി പട്ടാള അറിമറിയിലൂടെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.

മൂന്നുമാസത്തോളം നീണ്ടുനിന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതിന്റെ തൊട്ടുപിന്നാലെയാണ് മുഹമ്മദ് മുര്‍സി ഈജിപ്ഷ്യന്‍ ജനതയോട് ഇത് അറിയിച്ചത്.

ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി മൂന്നുപതിറ്റാണ്ടോളം നീണ്ടുനിന്ന ഹൊസ്‌നി മുബാറക് ഭരണം അട്ടിമറിച്ചു കൊണ്ടാണ് മുഹമ്മദ് മുര്‍സി ഭരണം ഏറ്റെടുക്കുന്നത്.

ഇപ്പോള്‍ മുര്‍സി സൈന്യത്തിന്റെ തടവിലാണ്. മുര്‍സിയെ അനുകൂലിക്കുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും സൈന്യവും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :