രക്തക്കളമായി ഈജിപ്റ്റ്; കഴിഞ്ഞ ദിവസത്തെ കലാപത്തില്‍ കൊല്ലപ്പെട്ടത് 51 പേര്‍

കെയ്‌റൊ| WEBDUNIA| Last Modified തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (11:29 IST)
PRO
ഈജിപ്റ്റ് രക്തക്കളമായി മാറുകയാണ്. കഴിഞ്ഞ ദിവസം മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 51 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയില്‍ നിന്നും ഗിസയില്‍ നിന്നുമായി ഇന്നലെ 423 ഓളം പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കലാപത്തില്‍ 270 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തഹരീര്‍ ചത്വരത്തില്‍ വാര്‍ഷികമാഘോഷിക്കാന്‍ തടിച്ചുകൂടിയ ഒരുകൂട്ടം സൈനിക അനൂകൂലികള്‍ക്കെതിരെ മുസ്ലിം ബ്രദര്‍ഹുഡ് അനുകൂലികള്‍ ഏറ്റുമുട്ടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

മുസ്ലീം ബ്രദര്‍ഹുഡ് അനുകൂലികളെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോവാതെ അക്രമം അഴിച്ചു വിടാന്‍ ശ്രമിച്ചതോടെയാണ് രൂക്ഷമായ വെടിവെപ്പ് നടന്നത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 850 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :