ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണം; നവാസ് ഷെരീഫ്

ന്യുയോര്‍ക്ക്| WEBDUNIA|
PRO
പാകിസ്ഥാനില്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നവാസ് ഷരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അമേരിക്ക ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യം നവാസ് ഷരീഫ് ഉന്നയിച്ചിരുന്നു.

രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും നവാസ് ഷരീഫ് ഉറപ്പ് നല്‍കി. അതേസമയം ഇരു രാജ്യങ്ങളുടേയും പരമാധികാരം നിലനിര്‍ത്തികൊണ്ടുള്ള നയങ്ങളായിരിക്കും അമേരിക്ക സ്വീകരിക്കുകയെന്ന് ബരാക് ഒബാമ പ്രതികരിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :