ട്രാഫിക് നിയമം ലംഘിച്ചതിന് രണ്ട് ബക്കറ്റ് നാണയവുമായി യുവാവിന്റെ പിഴയടക്കല്‍- വീഡിയോ
ട്രാഫിക് നിയമം ലംഘിച്ചതിന് ടെക്സാസ് മുനിസിപ്പല്‍ കോടതി 222 ഡോളര്‍(14901 രൂപ) കോടതി പിഴയിട്ടപ്പോള്‍ രണ്ട് ബക്കറ്റ് നിറയെ നാണയവുമായി യുവാവിന്റെ പിഴയടക്കല്
ടെക്സാസ്|
സജിത്ത്|
Last Modified ബുധന്‍, 1 ജൂണ്‍ 2016 (14:17 IST)
ട്രാഫിക് നിയമം ലംഘിച്ചതിന് ടെക്സാസ് മുനിസിപ്പല്‍ കോടതി 222 ഡോളര്‍(14901 രൂപ) കോടതി പിഴയിട്ടപ്പോള്‍ രണ്ട് ബക്കറ്റ് നിറയെ നാണയവുമായി യുവാവിന്റെ പിഴയടക്കല്‍. ടെക്സാസിലെ ബ്രെറ്റ് സാന്‍ഡേര്‍സ് എന്ന യുവാവാണ് പിഴത്തുകയ്ക്ക് തുല്യമായ നാണയം കോടതിയിലെ കൗണ്ടറില്‍ ചൊരിഞ്ഞ്
ജീവനക്കാര്‍ക്ക് പണികൊടുത്തത്.
ഇതൊരു പ്രതിഷേധത്തിന്റെ ഭാഗം കൂടിയായുള്ള പിഴയടക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ എല്ലാവരും ഓരോ നിമിഷത്തിലും പലരീതിയിലും ട്രാഫിക് നിയമം ലംഘിക്കുന്നുണ്ട്. അതിനാല്‍ ഇതൊരു കുറ്റമായി കണക്കാക്കാനാവില്ല. ഒരു ഡ്രൈവറുടെ ഇഷ്ടപ്രകാരമാണ് വാഹനമോടിക്കേണ്ടത്. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ഉപദ്രവകരമായി മാറാതിരുന്നാല്‍ മതി. ബ്രെറ്റ് സാന്‍ഡേര്‍സ് പറഞ്ഞു.
നാല് മണിക്കൂര്‍ കൊണ്ടാണ് അധികൃതര്‍ ബ്രെറ്റിന്റെ പിഴ തുക എണ്ണി തിട്ടപ്പെടുത്തിയത്. എന്നാല്‍ നിയമം അനുസരിക്കേണ്ടതുണ്ട് എന്നതിനാല്‍ പ്രതിഷേധിച്ചുകൊണ്ട് പിഴയടക്കുകയും ചെയ്യുന്നുവെന്ന് ബ്രെറ്റ് പറയുന്നു. സംഭവം നവ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ബ്രെറ്റിന് ഭ്രാന്ത്രാണെന്ന് ആക്ഷേപിച്ച് പല കമന്റുകളും വന്നിട്ടുണ്ട്.
ഒരു തമാശയ്ക്ക് ഇതിന്റെ വീഡിയോയെടുത്ത് യുട്യൂബിലിട്ടതോടെ വൈറലാവുകയും ചെയ്തു.