ആരുടെ മുന്നിലും തലകുനിയ്ക്കേണ്ടി വരില്ല, ഏത് കൊടുമുടിയേയും പിഴുതെറിയാൻ കഴിയും; പുതിയ തുടക്കത്തിൽ തന്റെ കർത്തവ്യം നിറവേറ്റുമെന്ന് രമേശ് ചെന്നിത്തല

തന്റെ കടമയും കർത്തവ്യവും നിറവേറ്റുമെന്ന് പതിനാലം നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതൊരു പുതിയ തുടക്കമാണെന്നും തന്നെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക

aparna shaji| Last Modified തിങ്കള്‍, 30 മെയ് 2016 (12:48 IST)
തന്റെ കടമയും കർത്തവ്യവും നിറവേറ്റുമെന്ന് പതിനാലം നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതൊരു പുതിയ തുടക്കമാണെന്നും തന്നെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായി എന്നെ തെരഞ്ഞെടുത്തതില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, ഇത് ഒരു പുതിയ തുടക്കമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് വരാന്‍ തനിക്കു ആഗ്രഹമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്നെയാണ് എന്റെ പേര്‍ നിര്‍ദ്ദേശിച്ചത്.
വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി എന്നില്‍ അര്‍പ്പിച്ചിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെയും, ആത്മാര്‍പ്പണത്തിലൂടെയും, കൂട്ടായ്മയില്‍ നിന്ന് ഉയരുന്ന കരുത്തിലൂടെയും ഈ കര്‍ത്തവ്യം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഞാന്‍ നിറവേറ്റുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.

എന്നെ ഈ സ്ഥാനത്തേക്ക് ഐക്യകണ്‌ഠേന തെരഞ്ഞെടുത്ത എല്ലാ കോണ്‍ഗ്രസ് എം എല്‍ എ മാരോടും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോടും വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയോടും കെ പി സി സി പ്രസിഡന്റ് വി എം സുധീരനോടും എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് നമ്മുടെ ഏക ലക്ഷ്യം. നിയമസഭക്കകത്തും, പുറത്തും ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനും, യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ കടമ നിറവേറ്റാനും നമുക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. അതിന് നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും എനിക്കാവശ്യമാണ്.

നമ്മള്‍ ഒരുമിച്ച് നിന്നാല്‍ ജനങ്ങള്‍ നമ്മളോടൊപ്പമുണ്ടാകും, ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ നമ്മള്‍ക്കെതിരെ നില്‍ക്കുന്ന ഏത് കൊടുമുടിയെയും പിഴുതെറിയാന്‍ കഴിയും. നമ്മുടെ എം എല്‍ എമാരെല്ലാം വളരെ കഴിവും, ആര്‍ജ്ജവവും, ജനപിന്തുണയുമുള്ളവരാണ്. അവര്‍ എനിക്കൊപ്പം നില്‍ക്കുമ്പോള്‍ അതിനെക്കാള്‍ വലിയ കരുത്ത് മറ്റെന്താണ്..

കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ നമുക്കൊപ്പമുള്ളപ്പോള്‍ ഒരു പരാജയവും നമ്മെ സ്പര്‍ശിക്കപോലുമില്ല. ആരുടെ മുമ്പിലും നമുക്ക് തലകുനിക്കേണ്ടിവരില്ല. മഹാനായ ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യുഗോവിന്റെ വാക്കുകളാണ് ഇപ്പോള്‍ എന്റെ മനസില്‍ മുഴുന്നത്. ഇന്നത്തെ തോല്‍വിയെ ഭയപ്പെടാതിരിക്കുക, നമ്മുടെ ഹൃദയവും കരങ്ങളും മഹത്തായ വിജയമെന്ന ഒരേ ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുക.

ജയ്ഹിന്ദ്‌..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ ...

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി
മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി. സുപ്രീംകോടതി ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് ...

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ...

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 ...

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ...