ലോക സാംസ്കാരികോത്സവം: പിഴ ഉടന്‍ അടച്ചുതീര്‍ക്കണമെന്ന് ശ്രീ ശ്രീ രവിശങ്കറിനോട് കോടതി

ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകലയുടെ നേതൃത്വ്ത്തില്‍ മാർച്ച്​ 11 മുതൽ 13 വരെ യമുനാ നദിയുടെ തീരത്ത് നടത്തിയ ലോക സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട്​ നല്‍കാനുള്ള പിഴ ഉടന്‍ അടച്ചു തീര്‍ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കോടതി.

ന്യൂഡല്‍ഹി, ശ്രീ ശ്രീ രവിശങ്കര്‍, ഹരിത ട്രൈബ്യൂണല്‍ Newdelhi, Sri Sri Ravishankar, Grenn Trbunal
ന്യൂഡല്‍ഹി| rahul balan| Last Modified ചൊവ്വ, 31 മെയ് 2016 (14:25 IST)
ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകലയുടെ നേതൃത്വ്ത്തില്‍ മാർച്ച്​ 11 മുതൽ 13 വരെ യമുനാ നദിയുടെ തീരത്ത് നടത്തിയ ലോക സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട്​ നല്‍കാനുള്ള പിഴ ഉടന്‍ അടച്ചു തീര്‍ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കോടതി. യമുനനദീ തടം നിരപ്പാക്കി ആയിരം ഏക്കറില്‍ നടത്തിയ പരിപാടി പരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ട്രൈബ്യൂണലില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

ഇതിനെതിരെ പരിപാടിയുടെ സംഘാടകര്‍ ഹര്‍ജി നല്‍കിയതിനേത്തുടര്‍ന്ന് പരിപാടി നടത്താന്‍ കോടതി അനുവാദം നല്‍കിയിരുന്നു. അഞ്ചു കോടി രൂപ പിഴയൊടുക്കാനും രവിശങ്കറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക അടക്കാനാകില്ലെന്ന് രവിശങ്കര്‍ കോടതിയെ അറിയിച്ചതിനേത്തുടര്‍ന്ന് 25 ലക്ഷം രൂപ അടക്കാന്‍ നിര്‍ദേശിച്ച കോടതി ബാക്കി തുക അടച്ചുതീര്‍ക്കാന്‍ ഒരു മാസത്തെ സമയം അനുവദിക്കുകയായിരുന്നു.

ഇനി അടക്കാനുള്ള ബാക്കി തകയായ 4.75 കോടി രൂപ ആര്‍ട് ഓഫ് ലിവിങ് ഇതുവരെയും നല്‍കിയിരുന്നില്ല. ഇതിനെതിരെയാണ് കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചത്. പരിപാടി നടത്താന്‍ കോടതിയെ പറഞ്ഞ് പറ്റിക്കുകയായിരുന്നോ എന്ന് കോടതി ചോദിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :