ടോയ്‌ലറ്റ് പേപ്പറില്‍ ബൈബിള്‍ വചനങ്ങള്‍ ഉള്‍പ്പെടുത്തിയ ഫിന്നിഷ് കമ്പനിയ്ക്കെതിരെ കടുത്ത പ്രതിഷേധം. നോര്‍വീജിയന്‍ ദേവാലയങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ ടോയ്‌ലറ്റ് പേപ്പറുകള്‍ കമ്പനി പിന്‍വലിച്ചു.
മെറ്റ്സ ടിഷ്യൂ എന്ന കമ്പനിയാണ് യേശു ക്രിസ്തുവിന്റെ വചനങ്ങളും ബൈബിളിലെ മറ്റ് വചനങ്ങളും ടോയ്‌ലറ്റ് പേപ്പറുകളില്‍ ഉള്‍പ്പെടുത്തിയത്. സ്നേഹത്തെക്കുറിച്ചുള്ള സന്ദേശം ടോയ്‌ലറ്റ് പേപ്പറുകളില്‍ അച്ചടിച്ചപ്പോള്‍ ബൈബിള്‍ വാചകങ്ങള്‍ അബദ്ധത്തില്‍ കടന്നുകൂടിയതാണ് എന്നാണ് കമ്പനിയുടെ വിശദീകരണം.
നോര്‍വെ, ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നിവിടങ്ങളിലാണ് ഇത് വില്‍പ്പനയ്ക്കെത്തിയത്. സ്നേഹവും സന്തോഷവും പ്രചരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് കമ്പനി അധികൃതര്‍ പ്രതികരിച്ചു.