റോം|
WEBDUNIA|
Last Modified ചൊവ്വ, 28 ജനുവരി 2014 (09:21 IST)
PRO
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷണം പോയി. മാര്‍പാപ്പ ഏറെ കാലം ചെലവഴിച്ച ഇറ്റലിയിലെ പള്ളിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന രക്തശേഖരം മോഷണം പോയത്.
ഇറ്റലിയിലെ സാല പീറ്റ്റോ ഡെല്ലാ ലെന്‍സ ചാപ്പലില്‍ നിന്നുമാണ് മോഷണം പോയതായി ഇറ്റാലിയന്‍ പൊലീസ് അറിയിച്ചത്.മോഷ്ടാക്കളെ പിടികൂടാന്‍ ഇറ്റാലിയന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണ്.
മാര്‍പ്പാപ്പ സ്ഥിരമായി ഉപയോഗിച്ചിരുന്ന യേശുവിന്റെ ക്രൂശിത രൂപവും മോഷണം പോയിട്ടുണ്ട്. പള്ളിയിലെ സുരക്ഷാ കവചങ്ങളും ജനലുകളും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
2005ല്‍ അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു.