വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ഞ്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. 2013ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജൂലിയന്‍ അസാന്‍ഞ്ചിന്റെ തീരുമാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വിക്കിലീക് പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിയും അസാന്‍ഞ്ച് രൂപീകരിച്ചു.
ജൂലിയന്‍ അസാന്‍ഞ്ച് വിക്ടോറിയയില്‍ നിന്നാണ് മത്സരിക്കാനൊരുങ്ങുന്നത്. ഉപരിസഭയിലേക്ക് അസാന്‍ഞ്ചടക്കം 7 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ രാജ്യത്തെ നികുതി പരിഷ്‌കരണം, അഭയാര്‍ഥി പ്രവാഹം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ പ്രചരണ തന്ത്രങ്ങളാക്കുമെന്നാണ് അസാന്‍ഞ്ചുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അസാന്‍ഞ്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയാണ്. അമേരിക്കന്‍ വിദേശകാര്യ രഹസ്യങ്ങള്‍ ചോര്‍ത്തിയാണ് ജൂലിയന്‍ അസാഞ്ജ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.