ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത് തന്നെ

ബര്‍മിംഗ്‌ഹാം| WEBDUNIA|
PRO
ഐസിസി ചാന്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യ 123 പോയിന്റോടെ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ളണ്ടും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സൌത്ത് ആഫ്രിക്ക, ശ്രീലങ്ക,. പാകിസ്ഥാന്‍ എന്നിവ അടുത്ത സ്ഥാനങ്ങളിലാണ്.

ചാന്പ്യന്‍സ്ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ ഓള്‍റൗണ്ടില്‍ രവീന്ദ്ര ജഡേജ റാങ്കിംഗില്‍ മുന്നേറി. രണ്ട് സ്ഥാനം മുന്നേറി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ മൂന്നാം സ്ഥാനത്തെത്തി.

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും ജഡേജ മൂന്നാമതെത്തി. ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയില്‍ ജഡേജ മൂന്ന് സ്ഥാനം മുന്നേറി പന്ത്രണ്ടാമതെത്തി. ചാന്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ 12 വിക്കറ്റുകള്‍ നേടിയ ജഡേജ ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്വന്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :