ജി-20 ഉച്ചകോടി സിറിയന്‍ പ്രശ്‌നത്തില്‍ തിരിയുന്നു; സഖ്യരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത

സ്റ്റോക്ക് ഹോം| WEBDUNIA|
PRO
PRO
സാമ്പത്തിക അജന്‍ഡയില്‍നിന്ന് മാറി ജി-20 ഉച്ചകോടി സിറിയന്‍ പ്രശ്‌നത്തില്‍ കേന്ദ്രീകരിക്കുന്നു. സഖ്യരാജ്യങ്ങള്‍ക്കിടയില്‍ സിറിയന്‍ പ്രശ്‌നം കടുത്ത ഭിന്നതയാണ് ഉണ്ടാക്കിയിരിക്കുന്നത്. രാസായുധ പ്രയോഗം നടത്തിയ സിറിയയ്‌ക്കെതിരെ സൈനിക നടപടി അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവിച്ചു. ലോകം മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിക്കുകയാണെന്നും നടപടിയെ എതിര്‍ക്കുന്ന റഷ്യന്‍ നിലപാട് മാറുമെന്ന് താന്‍ കരുതുന്നതായും ഒബാമ ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ സിറിയയില്‍ വേണ്ടത് സൈനിക നടപടിയല്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും വ്യക്തമാക്കി.

സൈനിക ആക്രമണത്തിന് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കൂടി നേടിയെടുക്കുകയെന്ന ലക്ഷ്യം കൂടി ഒബാമ യോഗത്തില്‍ ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ യുഎന്‍ അംഗീകാരമില്ലാതെ സിറിയയ്‌ക്കെതിരെ യാതൊരു വിധത്തിലുമുളള സൈനിക നടപടിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നതാണ് റഷ്യയും ചൈനയും സ്വീകരിച്ച നിലപാട്.

വീറ്റോ അധികാരമുള്ള ഈ രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാതെ അമേരിയ്ക്കക്ക് മുന്നോട്ടു പോകുക അത്ര എളുപ്പമാവില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് സിറിയയ്‌ക്കെതിരായ ആക്രമണത്തിന് പിന്തുണക്കാര്യം തീരുമാനിക്കാന്‍ അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. നേരത്തെ ആക്രമണത്തിന് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ സിറിയയില്‍ രാഷ്ട്രീയ പരിഹാരമാണെന്ന് ജി20 യോഗത്തില്‍ പങ്കെടുക്കാനെത്തിയ ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടു.

അതേസമയം ലോകം ഉറ്റുനോക്കുന്നത് ഒബാമ- പുടിന്‍ ചര്‍ച്ച നടക്കുമോ എന്നതാണ്. ജി20 വേദിയില്‍ വെച്ച് ഇരുവരും പരസ്പരം ഹസ്തദാനം നടത്തിയെങ്കിലും ചര്‍ച്ചകളൊന്നും നടത്തിയില്ല. സിറിയയിലെ സൈനിക നടപടിയെ രൂക്ഷമായി എതിര്‍ക്കുന്ന റഷ്യ കഴിഞ്ഞ ദിവസം മെഡിറ്റനേറിയന്‍ കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിരുന്നു. ഇരുവരെയും ഒരു മേശയ്ക്കു ചുറ്റുമിരുത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യുഎന്നും ശ്രമിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :