ജസ്റ്റിന്‍ ബീബറിനുനേരെ ആക്രമണം

ലൊസാഞ്ചല്‍സ്‌| WEBDUNIA|
PRO
PRO
പ്രമുഖ പോപ്പ് താരം ജസ്റ്റിന്‍ ബീബറിനുനേരെ ആക്രമണം. ടൊറന്റോയിലെ നിശാക്ലബ്ബിലായിരുന്നു ജസ്റ്റിന്‍ ബീബറിനുനേരെ ആക്രമണമുണ്ടായത്.

വിഐപി സെക്ഷനില്‍നിന്നു പുറത്തിറങ്ങിയ ബീബര്‍ അതിഥികളുമായി സംസാരിച്ചിരിക്കുമ്പോള്‍ അവരിലൊരാളാണ്‌ ആക്രമിച്ചത്‌. പുലര്‍ച്ചെ മൂന്നുമണിക്ക് നടന്ന സംഭവം അവിടത്തെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌.

ജസ്റ്റിന്‍ ബീബറിനെ ആക്രമിച്ച കയ്യേറ്റക്കാരനെ സുരക്ഷാഭടന്മാര്‍ പിടിച്ച് പുറത്താക്കി. 19 വയസ്സുകാരനായ ബീബര്‍ ലോകമെമ്പാടും അറിയപ്പെടുന്ന പോപ്‌ ഗായകനും വിവാദ നായകനുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :