ചൈനീസ് സ്റ്റോറില്‍ പോവണോ?

വാഷിംഗ്ടണ്‍| WEBDUNIA|
വിലകുറഞ്ഞ മനോഹരമായ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാരന്‍ മിക്കപ്പോഴും ചെന്നെത്തുന്നത് ഏറ്റവും അടുത്തുള്ള ചൈനീസ് സ്റ്റോറിലാണ്. എന്നാല്‍,ലോകമെമ്പാടും കയറ്റുമതി ചെയ്ത ശേഷം മടക്കി അയക്കപ്പെടുന്ന ഉത്പന്നങ്ങളില്‍ ചൈനയില്‍ നിന്നുള്ളവയാണ് മുന്നില്‍ എന്ന വസ്തുത അറിയാതെയാണ് ഈ പോക്ക്!

2005 മുതല്‍ ചൈന കയറ്റുമതി ചെയ്തിട്ടുള്ള 431 ചൈനീസ് നിര്‍മ്മിത വസ്തുക്കള്‍ക്ക് നിരോധനം വന്നിട്ടുണ്ട്.

ഇതില്‍ 150 കളിപ്പാട്ടങ്ങള്‍, 73 വീട്ടുപകരണങ്ങള്‍, 53 ശിശു ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതില്‍ മുന്നില്‍. ചൈനീസ് നിര്‍മ്മിത ടൂത്ത് പേസ്റ്റിന് ക്യാനഡ വിലക്കേര്‍പ്പെടുത്തിയതാണ് ഇതില്‍ അവസാ‍നത്തേത്.

ഇന്ധനം കോരുന്ന ബാര്‍ബക്യൂ ലൈറ്ററുകള്‍, ലെഡ് പെയിന്‍റ് പൂശിയ കളിപ്പാട്ടങ്ങള്‍ ഇവയൊക്കെ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. വളരെ പെട്ടന്നാണ് ചൈനയില്‍ വ്യവസായ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതെന്ന് പറയാം. സാങ്കേതികതയില്‍ ആധുനിക രാജ്യങ്ങളുമായി കിടപിടിയ്ക്കുന്ന ചൈനീസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ ലോകമെമ്പാടും പ്രിയങ്കരമായി.

എന്നാല്‍, ഏറെ കാലത്തിനു ശേഷമാണ് ആരോഗ്യത്തിനു ഹാനികരമാകുന്ന പല ഘടകങ്ങളും ചൈനീസ് നിര്‍മ്മിത വസ്തുക്കളില്‍ അധികമാണെന്ന് തിരിച്ചറിഞ്ഞത്. നിരോധനം വന്നിട്ടുള്ളത് 431 ഉത്പന്നങ്ങള്‍ക്കാണെങ്കിലും നിരോധിക്കപ്പെട്ടവ ഇതിലേറെയുണ്ട് എന്നതാണ് വാസ്തവം. ചൈനീസ് ഉത്പന്നങ്ങളാണ് എന്ന് സ്ഥിരീകരിക്കപ്പെടാത്ത നിരോധിത ഉത്പന്നങ്ങള്‍ ഏറെയുണ്ട്.

വിലകുറഞ്ഞ ഉത്പന്നങ്ങളാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :