ഇറാഖ്: 26 തീവവാദികള്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| WEBDUNIA|
ഇറാഖില്‍ അമേരിക്കന്‍- ഇറാഖി സേനകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ 26 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇറാനിലെ തീവ്രവാദി ശൃംഖലകളുമായി ബന്ധമുളളവരാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സേന അറിയിച്ചു.

ബാഗ്ദാദിലെ സദര്‍ നഗരത്തില്‍ ആണ് റെയ്ഡ് നടന്നത്. “ സഖ്യ സേന ഭീകര കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ രണ്ട് വ്യത്യസ്ത റെയ്ഡുകള്‍ നടത്തി. സദര്‍ നഗരത്തില്‍ നടന്ന റെയ്ഡില്‍ 26 തീവ്രവാദികള്‍ കൊല്ലപ്പെട്ടു”- സേന അറിയിച്ചു.

ഇറാനിലെ ഭീകര ശൃംഖലകളുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സേന പറയുന്നു. ഇറാഖിലെ തീവ്രവാദികള്‍ക്ക് ഇവര്‍ വഴിയാണ് ആയുധങ്ങള്‍ ലഭിക്കുന്നത്.

ബാഗ്ദാദിലെ വടക്ക് കിഴക്കന്‍ പ്രദേശത്തെ തീവ്രവാദികളെ ലക്‍ഷ്യമിട്ട് സേന നടത്തുന്ന നീക്കങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :