കരീന കപൂറിന് വയസ് ഇരുപത്തിയേഴായി.ബോളീവുഡില്‍ സ്ഥിരം ആധിപത്യമുറിപ്പിച്ച കുടുംബത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ ഈ സ്ളിംബ്ള്യൂട്ടിക്ക് കല്യാണ പ്രായം കഴിഞ്ഞു. ഒപ്പം അഭിനയിച്ച നിരവധി നടന്മാരുമായി കരീനയുടെ പ്രണയബന്ധങ്ങള്‍ ബോളീവുഡില്‍ പാട്ടായിരുന്നെങ്കില്‍ അവയെല്ലാം യഥാസമയം കരീന തള്ളിയിട്ടുണ്ട്. എന്നാല്‍ പങ്കജ് കപൂറിന്‍റെ മകനും ബോളീവുഡിലെ പുതിയ താരോദയവുമായ ഷാഹിദ് കപൂറുമായി താന്‍ ഡേറ്റിങ്ങിലാണെന്ന് കരീന തുറന്നു സമ്മതിക്കുന്നു. ഷാഹിദിനെ മാത്രമെ കല്യാണം കഴിക്കു എന്നും കരീന സമ്മതിക്കുന്നു.
ചോദ്യം: കരീനയുടെ ഏറ്റവും നല്ല സമയമാണല്ലോ ഇപ്പോള്‍?
ഉത്തരം: അതേ പ്രൊഫഷണലായും പേഴ്സണലായും എനിക്ക് ഏറ്റവും സമാധാനമുള്ള സമയമാണിത്. മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി കാര്യങ്ങള്‍ പുരോഗമിക്കുന്നു. ഡിസംമ്പര്‍മുതല്‍ മണിരത്നത്തിന്‍റെ ലാജ്ജോക്ക് വേണ്ടിയുള്ള തയ്യാറെടുപ്പായിരിക്കും
ചോദ്യം: എന്താണ് തയ്യാറെടുപ്പ്? ഉത്തരം: ഉറുദു പഠിക്കണം. നൃത്ത പരിശീലനം ഉണ്ടാകും.മുടിയുടെ രീതി മാറ്റണം.ശരീരത്തിന്‍റെ പ്രകൃതം മാറ്റണം. ഇന്ത്യന്‍ വസ്ത്രങ്ങള്‍ ഇണങ്ങത്തക്കവിധം ചില മാറ്റങ്ങള്‍.
ചോദ്യം: ഇപ്പോള്‍ തന്നെ വേണ്ടതിലധികം സ്ളിമ്മാണല്ലോ? ഉത്തരം: അതെ. എന്നാല്‍ ഇനിയും മെലിയണമെന്നാണ് എന്‍റെ ആഗ്രഹം.നന്നായി ഭക്ഷണം കഴിക്കുന്ന പ്രകൃതമാണ് എന്‍റേത്. പക്ഷെ എക്സര്‍സൈസ് ചെയ്യുന്നതിനാല്‍ കുഴപ്പമില്ല. അമീര്‍ഖാനാടോപ്പം അഭിനിയക്കാനും അവസരം കിട്ടിയിട്ടുണ്ട്. അപ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം.
ചോദ്യം: കാത്തിരുന്ന അവസരമാണല്ലോ? ഉത്തരം ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കാണുന്നതാണ് സിനിമയില്‍ അദ്ദേഹത്തെ. അമീര്‍ഖാന്‍ ഫാനാണ് ഞാന്‍.രംഗ് ദേ ബസന്തി ആറു തവണയാണ് ഞാന്‍ കണ്ടത്.
ചോദ്യം: ഷാഹിദുമായുള്ള പുതിയ സിനിമ? ഉത്തരം: നല്ല ഒരു സംരംഭം കിട്ടുന്നത് വരെ ഒന്നിച്ച് അഭിനയിക്കേണ്ടതില്ലെന്നാണ് ഞങ്ങളുടെ തീരുമാനം.ഷാഹിദിന് നിരവധി അവസരങ്ങള്‍ കിട്ടുന്നുണ്ട്. പ്രതിദിനം നാല് തിരക്കഥയെങ്കിലും ഷാഹിദ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ നല്ല തീമുകള്‍ കുറവാണ്. ചില സിനിമകള്‍ വേണ്ടെന്ന് വയ്ക്കാനുള്ള അവസരവും ഇപ്പോള്‍ ഷാഹിദിന് വന്നിരിക്കുന്നു. നല്ല തിരക്കഥ ലഭിക്കുന്നത് വരെ അഭിനയിക്കേണ്ടതില്ലെന്ന ഷാഹിദിന്‍റെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു.
ചോദ്യം: കരിന പണത്തിന് വേണ്ടിയാണോ അതോ ഷാഹിദിനെ പോലെ നല്ല കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടിയാണോ അഭിനയിക്കുന്നത്? ഉത്തരം: നല്ല തിരക്കഥയാണ് സിനിമയുടെ യഥാര്‍ത്ഥ താരം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഓം കാര ഞാന്‍ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്.
ചോദ്യം: ഷാഹിദുമായി നല്ല പൊരുത്തമാണല്ലോ? എന്നാണ് വിവാഹം? ഉത്തരം: എന്തായാലും വരുന്ന നാല് വര്‍ഷത്തേക്ക് വിവാഹം ഉണ്ടായിരിക്കില്ല. ഞാന്‍ വിവാഹം കഴിക്കുന്നത് ഷാഹിദിനെ തന്നെയായിരിക്കും എന്ന് ഉറപ്പാണ്. ബന്ധങ്ങള്‍ നശിപ്പിച്ച് പുതിയത് തേടുന്ന ആളല്ല ഞാന്‍. എനിക്ക് പ്രണയം എന്നെന്നേക്കും സൂക്ഷിക്കാനുള്ളതാണ്.