ചൈനയില്‍ പ്രതിഷേധം; വിമാനം തകര്‍ന്ന ഉപഗ്രഹചിത്രം ചൈന ആവശ്യപ്പെട്ടു
ക്വാലാലംപൂര്‍|
WEBDUNIA|
PTI
കാണാതായ വിമാനം തകര്‍ന്നെന്ന് സ്ഥിരീകരിച്ച് ബന്ധുക്കള്‍ക്ക് സന്ദേശമയച്ച മലേഷ്യന്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം. മലേഷ്യന്‍ എംബസിക്കു മുന്നില്‍ വിമാനത്തിലെ ചൈനീസ് യാത്രികരുടെ ബന്ധുക്കള്‍ പ്രതിഷേധ പ്രകടനം നടത്തി.
എംബസിക്കു മുന്നില്‍ പ്രതിഷേധപ്രകടനം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. വിമാനം ദക്ഷിണ ഇന്ത്യന്‍ സമുദ്രത്തില്‍ തകര്‍ന്നുവീണതാണെന്ന് സ്ഥിരീകരിക്കാന്‍ ഉപയോഗിച്ച ഉപഗ്രഹ വിവരങ്ങള്‍ കൈമാറാന്‍ മലേഷ്യയോട് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.
239 യാത്രക്കാരുമായി ക്വാലാലംപൂരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പോയ മലേഷ്യന്‍ എയര്‍ലൈന്‍സിന്‍െറ എം.എച്ച് 370 വിമാനം ഇന്ത്യന്‍ സമുദ്രത്തില്‍ തകര്‍ന്നുവീണതായി തിങ്കളാഴ്ചയാണ് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചത്.
മാര്‍ച്ച് എട്ടിനാണ് വിമാനം കാണാതായത്. വിമാനം തകര്‍ന്നെന്നും യാത്രക്കാരാരും രക്ഷപ്പെടാന്‍ സാധ്യതയില്ളെന്നുമാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് ബന്ധുക്കള്‍ക്ക് എസ്എംഎസ് അയച്ചത്.