അതിര്‍ത്തിപ്രശ്നത്തില്‍ ശാശ്വതപരിഹാരം വേണമെന്ന് ഇന്ത്യ; ചൈനയുമായി എട്ട് കരാറുകള്‍ ഒപ്പിട്ടു

ന്യുഡല്‍ഹി: | WEBDUNIA|
PRO
PRO
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം അനിവാര്യമാണെന്ന് ചൈനയോട് ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രശ്നം എന്തു വിലകൊടുത്തും പരിഹരിച്ചേ പറ്റൂ. ഇതിനായി ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രി ലീ കെചിയംഗും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് സിംഗ് ഇക്കാര്യമറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണം. അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും അതിര്‍ത്തിയിലെ സമാധാനം സംരക്ഷിക്കുമെന്നതില്‍ ഇരുനേതാക്കളും യോജിപ്പില്‍ എത്തിയിട്ടുണ്ട്.

പരസ്പര സഹകരണ ബന്ധം മെച്ചപ്പെടുത്തുന്ന എട്ട് കരാറുകളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി ലീ കെചിയംഗും ഒപ്പുവച്ചു. കാര്‍ഷികോത്പന്ന കയറ്റുമതി, വ്യാപാരം, വിസ, ജലവിഭവം, മാധ്യമ മേഖലകളിലെ നിക്ഷേപങ്ങളാണ് ഇതില്‍ പ്രധാനം. ഇന്ത്യയുടെ നിര്‍മ്മാണ ഉത്പാദന മേഖലയില്‍ ചൈനയുടെ നിക്ഷേപത്തെ സ്വാഗതം ചെയ്ത മന്‍മോഹന്‍ സിംഗ്, ലീയുടെ ക്ഷണം സ്വീകരിച്ച് ചൈനയില്‍ സന്ദര്‍ശനത്തിനെത്തുമെന്നും വ്യക്തമാക്കി.

ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയെ പരസ്പരം മാനിക്കുമെന്ന് ലീ വ്യക്തമാക്കി. ഇന്ത്യ- ബന്ധം ഏഷ്യന്‍ മേഖലയുടെ വികസനത്തെ സഹായിക്കും. അതിര്‍ത്തി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധമാണെന്നും ലീ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :