ബി ബി സി ചാനലിന്റെ കഴിഞ്ഞ ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിന്‍ ലോകം മുഴുവന്‍ ഹിറ്റായിക്കഴിഞ്ഞു. സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും ഈ വീഡിയോയ്ക്ക് അമ്പരപ്പിക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്. കാലാവസ്ഥാ ബുള്ളറ്റിന്റെ അവതാരകനായി എത്തിയത് ചാള്‍സ് രാജകുമാരന്‍ ആണെന്നത് തന്നെ ഇതിന് കാരണം.
സ്കോട്ട്ലാന്റ് ബി ബി സി സ്റ്റുഡിയോയില്‍ വച്ചാണ് ചാള്‍സ് രാജകുമാരന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ബി ബി സി അറുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ബുള്ളറ്റിന് രാജകീയപ്രൌഢി ലഭിച്ചത്.
പ്രത്യേകം തയ്യാറാക്കിയ സ്ക്രിപ്റ്റ് മനോഹരമായി തന്നെ രാജകുമാരന്‍ അവതരിപ്പിച്ചു. ഒടുവില്‍ ദൈവത്തിന് നന്ദി പറഞ്ഞ് പൂര്‍ത്തിയാക്കുകയും ചെയ്തു.