ഐ എസ് കൂട്ടക്കുരുതിയെ അപലപിച്ച് മാര്‍പ്പാപ്പ

റോം| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (15:28 IST)
ലിബിയയില്‍ ഈജിപ്ത് പൗരന്മാരായ 21 ക്രിസ്തുമത വിശ്വാസികളെ ഇസ്ലാമിക് സ്റ്റേറ്റ്
ഭീകരര്‍ കഴുത്തറുത്തു കൊന്നതിനെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കൊല്ലപ്പെട്ടവരെ രക്തസാക്ഷികള്‍ എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്.


കൊല്ലപ്പെട്ടവര്‍ കത്തോലിക്കരോ, ഓര്‍ത്തഡോക്‌സുകാരോ, ലൂഥരന്‍സോ ആയിരുന്നാലും. അവര്‍ എല്ലാവരും ക്രൈസ്തവാരാണ്. വിശ്വാസത്തിന്റെ പേരിലാണ് എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് മാര്‍പാപ്പ പറഞ്ഞു.
ഇനിയവര്‍ രക്തസാക്ഷികളായി ജീവിക്കും. മരണത്തിലേക്ക് തലനീട്ടുമ്പോള്‍ അവര്‍ പറഞ്ഞത് യേശുവേ രക്ഷിക്കണേ എന്നാണെന്നും മാര്‍പാപ്പ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഡിസംബറിലും ഈവര്‍ഷം ജനവരിയിലും തട്ടിക്കൊണ്ടു പോയവരെ ആണ് ഇസ്ലാമിക് ഭീകരര്‍ വധിച്ചത്. 21 പേരെയും വരിവരിയായി നിര്‍ത്തി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഐ എസ് ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ആക്രമണം ഈജിപ്ത് ശക്തമാക്കിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :