ചന്ദ്രന്‍ ഞായറാഴ്ച വലിയവനാകും!

WEBDUNIA|
PRO
PRO
ചന്ദ്രന്‍ വലിയവനാകും. അയല്‍‌പക്കത്തെ വീട്ടിലെ ചന്ദ്രന്‍ ചേട്ടന് ലോട്ടറി അടിച്ചുവെന്നൊന്നും കരുതേണ്ട. അതെ, ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രന്‍ ഞായറാഴ്ച്ച രാത്രിയില്‍ ദൃശ്യമാകും. സാധാരണ ദിവസങ്ങളേക്കാള്‍ വലിപ്പത്തിലും പ്രകാശത്തിലുമായിരിക്കും ചന്ദ്രനെ ദര്‍ശിക്കാനാവുക. സൂപ്പര്‍ മൂണ്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ പല സമയത്തായിരിക്കും സൂപ്പര്‍ മൂണ്‍ കാണാനാവുക.

ഈ വര്‍ഷം ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ദിവസമാണ് ഞായറാഴ്ച. നാളെ ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം 3,63,104 കിലോമീറ്ററായിരിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലായിരിക്കും ഈ സമയമെന്ന പ്രത്യേകതയുമുണ്ട്. ഞായറാഴ്ച മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ചന്ദ്രന്‍ 14 ശതമാനം വലുതായിരിക്കും പ്രകാശത്തിലും 30 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും.

സൂപ്പര്‍ മൂണിനോട് ബന്ധപ്പെട്ട് നിരവധി ആചാരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിലവിലുണ്ട്. സൂപ്പര്‍ മൂണിനോട് അടുത്ത ദിനങ്ങളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുമെന്ന ആശങ്ക പല സമൂഹങ്ങളിലും ഉണ്ട്. എന്നാല്‍ ഇതിന് ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. വേലിയേറ്റം അല്‍പം ശക്തമാകുമെന്നതൊഴിച്ചാല്‍ മറ്റെന്തെങ്കിലും സംഭവിക്കാനുള്ള സാദ്ധ്യത ശാസ്ത്രലോകം തള്ളിക്കളയുകയാണ്. 2014 ഓഗസ്റ്റ് പത്തിനാണ് അടുത്ത സൂപ്പര്‍മൂണ്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :