എക്സ്‌ക്ലൂസീവ് അഭിമുഖം ചോദിച്ചപ്പോള്‍ ദീപിക കുമാരി പൊട്ടിക്കരഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
PRO
എക്സ്‌ക്ലൂസീവ് അഭിമുഖത്തിനായി മാധ്യമപ്രവര്‍ത്തകര്‍ ശല്യം ചെയ്തതിനെ തുടര്‍ന്ന് അമ്പെയ്ത്ത് താരം കുമാരി പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്. ബൈറ്റ് തരാമെന്ന് പറഞ്ഞെങ്കിലും ഒറ്റയ്ക്കുള്ള അഭിമുഖം വേണമെന്ന മാധ്യമപ്രവര്‍ത്തകര്‍ ദീപികയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ അമ്പെയ്ത്ത് താരം കരഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

പോളണ്ടില്‍ നടന്ന ലോകകപ്പില്‍ സ്വര്‍ണം നേടിയ ടീം ചൊവ്വാഴ്ചയാണ് തിരിച്ചെത്തിയത്.ദീര്‍ഘ യാത്ര കഴിഞ്ഞ് ക്ഷീണിതയായി തിരിച്ചെത്തിയ താരം തന്നെ വെറുതെവിടൂവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞെങ്കിലും എക്സ്‌ക്ലൂസീവ് അഭിമുഖം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്റ് വിജയ് കുമാര്‍ മല്‍ഹോത്രയാണ് ഇവരെ സ്വീകരിക്കാന്‍ എത്തിയിരുന്നത്. എന്നാല്‍ ജേതാക്കള്‍ക്ക് ഗംഭീര സ്വീകരണം ഒരുക്കിയിരുന്നെങ്കിലും അവസാനം കണ്ണൂനീരില്‍ അവസാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :