ഗ്രാവിറ്റിക്ക് ഏഴ് ഓസ്കര്‍, ചിത്രം 12 ഇയേഴ്സ് എ സ്ലേവ് ,നടന്‍ മാത്യൂ മെക്കോണഹേ, നടി കെയ്റ്റ് ബ്ലാന്‍ഷെ

WEBDUNIA|
PRO
അക്കാദമി ഓഫ്‌ മോഷന്‍ പിക്‌ച്ചര്‍ ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സസ്‌ നല്‍കുന്ന 86-മത്‌ ഓസ്‌ക്കാര്‍ അവാര്‍ഡ്‌ പ്രഖ്യാപനം ലോസാഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടന്നു.

11 ഓസ്‌ക്കാര്‍ നോമിനേഷനുകള്‍ നേടിയ അല്‍ഫോണ്‍സോ കോറോണായുടെ ‘ഗ്രാവിറ്റി’ക്ക് ഏഴ് ഓസ്കര്‍ ലഭിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ 2 ഇയേഴ്സ് എ സ്ലേവിനാണ്. മികച്ച സംവിധായകനുള്ള പുരസ്കാരം ഗ്രാവിറ്റിയുടെ സംവിധായകന്‍ അല്‍ഫോണ്‍സോ കോറോണാണ് നേടിയത്.

മികച്ച നടിക്കുള്ള ഓസ്കര്‍ ബ്ലൂ ജാസ്മിനിലെ പ്രകടനത്തിന് കെയ്റ്റ് ബ്ലാന്‍ഷെ നേടി. മികച്ച നടനുള്ള ഓസ്കര്‍ ഡാള്ളസ് ബയേഴ്സ് ക്ലബിലെ പ്രകടനത്തിന് അവാര്‍ഡ് മാത്യൂ മെക്കോണഹേ നേടി.

മികച്ച ചിത്രസംയോജനം, മികച്ച ഛായഗ്രഹണം(ഇമ്മാനുവല്‍ ലുബസ്കി), മികച്ച ശബ്ദ മിശ്രണത്തിനുള്ള അവാര്‍ഡ്, മികച്ച വിഷ്വല്‍ ഇഫക്ട്, ശബ്ദ സന്നിവേശം, മികച്ച സംഗീതം( സ്റ്റീവന്‍ പ്രൈസ്) എന്നിവയ്ക്കുള്ള അവാര്‍ഡ് ഗ്രാവിറ്റ് കരസ്ഥമാക്കി.

മികച്ച സഹനടനുള്ള അവാര്‍ഡ് ജയേഡ് ലറ്റോയും, മികച്ച കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരം ബായേഴ്സ് ക്ലബും നേടി.മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം ദി ഗ്രേറ്റ് ഗാറ്റ്സ്ബിയില്‍ കാതറിന്‍ മാര്‍ട്ടിന്‍, ബെവര്‍ലി ഡണ്‍ എന്നിവര്‍ നേടി.

മികച്ച സഹനടിക്കുള്ള പുരസ്കാരം 12 ഇയേഴ്സ് എ സ്ലേവ് എന്ന ചിത്രത്തിന് ലൂപിറ്റ യങ്ങോ നേടി. ഇറ്റലിയില്‍ നിന്നുള്ള ഗ്രേറ്റ് ബ്യൂട്ടിയാണ് മിക‌ച്ച വിദേശ ചിത്രം. ഫ്രോസന്‍ ആണ് മിക്അച്ച അനിമേറ്റഡ് ചിത്രം. മികച്ച ഹ്രസ്വ ചിത്രം(ലൈവ് ആക്ഷന്‍‌)- ഹീലിയം.

അനിമേറ്റഡ്‌ ഹൃസ്വചിത്രം 'മിസ്‌റ്റര്‍ ഹാബ്ലോട്ടി'നാണ്‌. ഒറിജിനല്‍ സ്ക്രീന്‍ പ്ലേ
സ്പൈസ് ജോണ്‍സ് (ഹേര്‍), അഡാപ്റ്റഡ് സ്ക്രീന്‍ പ്ലേ
ജോണ്‍ റിഡ്ലി (12 ഇയേഴ്സ് എ സ്ലേവ്) എന്നിവയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി.

നീണ്ടകാലത്തെ അടിമജീവിതത്തിനുശേഷം മോചിതനാവുന്ന അടിമയുടെ കഥപറയുന്ന ‘12 ഇയേഴ്സ് എ സ്ളേവ്’ അടിമത്ത കാലത്തെ അമേരിക്കന്‍ ചരിത്രമാണ് പറയുന്നത്.

ബഹിരാകാശത്ത് തകര്‍ന്ന സ്പേസ് ഷട്ട്ലിലെ സഞ്ചാരി ഭൂമിയിലേക്ക് തിരികെയെത്തുന്നതാണ് ‘ഗ്രാവിറ്റി’യുടെ ഇതിവൃത്തം.‌ 30 ദിവസം മാത്രമേ ജീവിച്ചിരിക്കുകയുള്ളെന്ന ഡോക്ടര്‍മാരുടെ പ്രവചനങ്ങള്‍ എ‌യ്ഡ്സ് രോഗിയായ നായകന്‍ തെറ്റിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :