ഗെയിം കളിച്ച് ടെന്‍ഷനടിച്ച് യുവാവ് മരിച്ചു!

ലണ്ടന്‍| WEBDUNIA|
PRO
വീഡിയോ ഗെയിമിന്‍റെ ടെന്‍ഷന്‍ താങ്ങാനാകാതെ മസ്തിഷ്കാഘാതമുണ്ടായി യുവാവ് മരിച്ചു. ക്രിസ്‌ സ്റ്റാനിഫോര്‍ത്‌(20) എന്ന യുവാവാണ്‌ ബ്രിട്ടണില്‍ ഗെയിം കളിയുടെ സംഘര്‍ഷം താങ്ങാനാകാതെ മരണത്തിന് കീഴടങ്ങിയത്.

12 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ച ക്രിസ്‌ കടുത്ത മാനസിക സംഘര്‍ഷം മൂലം മസ്തിഷ്കത്തില്‍ രക്തം കട്ടപിടിച്ച് മരിക്കുകയായിരുന്നു. ക്രിസിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

മണിക്കൂറുകളോളം ക്രിസ് ഗെയിം കളിക്കാനായി ചെലവഴിക്കാറുണ്ടെന്ന് ക്രിസിന്‍റെ പിതാവ് ഡേവിഡ് അറിയിച്ചു. ക്രിസ് ജീവിച്ചിരുന്നതുതന്നെ ഗെയിം കളിക്കാന്‍ വേണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെയിന്‍ ത്രോംബോസിസാണ് ക്രിസിന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഇടവേളകളില്ലാതെ മണിക്കൂറുകളോളം ഗെയിം കളിക്കുന്നവര്‍ക്ക് കടുത്ത ശാരീരിക പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ക്രിസിന്‍റെ പിതാവ് മുന്നറിയിപ്പ് നല്‍കുന്നു. മൈക്രോസോഫ്റ്റിന്‍റെ എക്സ്‌ബോക്സ് എന്ന ഗെയിമാണ് ക്രിസ് കളിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന്, ഗെയിം കളിക്കുന്നവര്‍ ആവശ്യത്തിന് വിശ്രമം എടുക്കണമെന്നും കളിക്കിടെ ഇടവേളകള്‍ കണ്ടെത്തണമെന്നും മൈക്രോസോഫ്റ്റ് നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :